കുവൈത്തിൽ കഴിഞ്ഞ ആഴ്ച നടന്ന കെ.എം.സി.സി.യോഗത്തിൽ ഉണ്ടായ സംഘർഷത്തിനിടയിൽ മാധ്യമ പ്രവർത്തകന് നേരെയും കയ്യേറ്റ ശ്രമം നടന്നു.മീഡിയ വൺ കുവൈത്ത് റിപ്പോർട്ടർ സലീം കോട്ടയിലിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു വിഭാഗം കെ.എം.സി.സി.പ്രവർത്തകരുടെ നേതൃത്വത്തിൽ സലീമിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ദൃശ്യം പകർത്തുന്നതിനു ഇടയിലാണ് ഒരു വിഭാഗം പ്രവർത്തകർ എത്തി ചിത്രീകരണം തടയുകയും ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ തട്ടി പറിച്ച് വലിച്ചെറിയുകയും ചെയ്തത്..സ്വന്തം സംഘടനക്ക് എതിരായി വാർത്ത നൽകുന്നതിന് എതിരെ ചില മുതിർന്ന കെ എം.സി സി നേതാക്കൾ സലീമിന് നേരെ ഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയുണ്ട് . കഴിഞ്ഞ 20 വർഷമായി കെ.എം.സി.സി.യുടെ പ്രവർത്തകൻ കൂടിയാണ് സലീം. സംഘടനയിലെ നിലവിലെ പദവി രാജി വെച്ചു കൊണ്ട് കുവൈത്ത് കെ.എം സി.സി.നേതൃത്വത്തിന് സലീം കത്ത് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj