കുവൈത്തിൽ വർക്ക് പെർമിറ്റ് ഫീസ് 150 ദിനാറായി (40,680 രൂപ) ഉയർത്തി. നേരത്തേ ഇത് 10 ദിനാർ (2712 രൂപ) ആയിരുന്നു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.പുതിയ നിയമം അനുസരിച്ച് ജോലി മാറുന്നതിന് 300 ദിനാർ (ഏകദേശം 81,360 രൂപ) ഈടാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കുവൈത്തിൽ എത്തി 3 വർഷത്തിനകം ജോലി മാറുന്നവർക്കാണ് ഇത്.നിലവിലെ സ്പോൺസറുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ജോലിമാറ്റം അനുവദിക്കൂ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo