കുവൈറ്റിൽ ഇന്ന് രാവിലെ, സാദ് അൽ അബ്ദുല്ല പ്രദേശത്ത് ഒരാൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്തു. മുപ്പത് വയസ്സിന് മുകളിലുള്ള ആളാണ് മരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണത്തിനായി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.കൂടാതെ, ഫർവാനിയയിൽ ബാച്ചിലേഴ്സ് താമസിക്കുന്ന വീട്ടിൽ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം ഫോറൻസിക് മെഡിസിൻ പരിശോധനയ്ക്ക് അയച്ചു. രണ്ട് സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo