കുവൈറ്റിലെ അൽ-മുത്‌ല ഏരിയയിൽ നിർമാണത്തിലിരുന്ന വീടിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെയാണ് സംഭവം. പാർപ്പിട നഗരമായ അൽ-മുത്‌ലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഒരു നിർമ്മാണ തൊഴിലാളി വീണതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. നിർമ്മാണ കരാറുകാരൻ മരിച്ച തൊഴിലാളിയെ തിരിച്ചറിയാൻ ആവശ്യമായ വിവരങ്ങൾ നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo