Posted By Editor Editor Posted On

കുവൈറ്റിൽ മിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ വഫ്ര ഫാമിൽ ഇടിമിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം. ബംഗ്ലാദേശ് പൗരനാണ് ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന്, സുരക്ഷാ സംഘങ്ങളും ഫോറൻസിക് സംഘങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി. പരിശോധനയിൽ , മിന്നലേറ്റ് മാരകമായി പൊള്ളലേറ്റാണ് മരണമെന്നാണ് റിപ്പോർട്ട്. തുടർന്ന്, കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം മാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിടുകയും തുടർന്ന് ഫോറൻസിക് വിഭാഗത്തിന് റഫർ ചെയ്യുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *