വിസ ഇടപാട് വേഗത്തിലാക്കാൻ പ്രവാസിയിൽ നിന്നും കൈക്കൂലി; കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ജീവനക്കാരിക്ക് നാല് വർഷം തടവ്

കുവൈറ്റിൽ എൻട്രി വിസ ഇടപാട് വേഗത്തിലാക്കാൻ പാകിസ്താൻ സ്വദേശിയിൽ നിന്നും 500 ദിനാർ കൈക്കൂലി വാങ്ങിയ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരിക്ക് തൊഴിലോടെ നാല് വർഷം തടവ് വിധിച്ചു. കഴിഞ്ഞ ജൂണിലാണ് സംഭവം. കാസേഷൻ കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു. കേസ് അന്വേഷണത്തിൽ ജീവനക്കാരി തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൈക്കൂലിയുമായി ബന്ധപ്പെട്ട് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിക്കെതിരെ നടപടിയുണ്ടായത്. ഓഡിയോ, വീഡിയോ തെളിവുകളടക്കമാണ് പ്രതിയെ പിടികൂടിയത്. ഇവ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version