കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്തെ വിവിധ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു. മുനിസിപ്പൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഫീൽഡ് പരിശോധനയിലാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കിയത്. പൊതു സ്ഥലങ്ങളിൽ കാർ പാർക്കിങ്ങിനായി ഉപയോഗിച്ച 85 അനധികൃത ഷെഡുകൾ പൊളിച്ചുനീക്കി. പ്രദേശങ്ങൾ വേർപെടുത്തിയ 105 ഇരുമ്പ് കമ്പികളും ചങ്ങലകളും റോഡരികിൽ തടസ്സം സൃഷ്ടിച്ച 12 വാഹനങ്ങളും നീക്കം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz