കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ്. ഏതാനും മണിക്കൂർ മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറക്കിയത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഡോ.മുഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത് . അതോടൊപ്പം പുതിയ അംഗങ്ങളെ കണ്ടെത്തി മന്ത്രിസഭ രൂപീകരണം വേഗത്തിലാക്കണമെന്ന് അമീർ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim