സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി; പ്രവാസി സഹോദരന്മാർക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശി പൗരനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ട് ഈജിപ്ഷ്യൻ സഹോദരന്മാർക്ക് രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കുവൈത്തി പൗരന്റെ അക്കൗണ്ടിൽ നിന്ന് 11,000 കുവൈത്തി ദിനാർ ഇവർ സ്വന്തമാക്കുകയായിരുന്നു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻറെ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് പ്രതികൾ ഹാക്ക് ചെയ്തിരുന്നു. ഉപഭോക്തൃ സംരക്ഷണ വകുപ്പിൽ നിന്ന് വിളിക്കുന്നുവെന്ന് അവകാശപ്പെട്ട് കുവൈത്തി പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും വാട്ട്‌സ്ആപ്പ് വഴി പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version