കുവൈറ്റിലെ ജയിലിൽ അച്ചടക്ക കേസുകളുമായി ബന്ധപ്പെട്ട് കഴിയുന്ന പൊലീസുകാരെ മോചിപ്പിക്കാൻ ഉത്തരവ്. ആഭ്യന്തര അണ്ടർസെക്രട്ടറി ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ് ഉത്തരവിട്ടത്. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് തീരുമാനം. ഇതുകൂടാതെ അച്ചടക്ക കേസുകളിൽ തടവിലായ സൈനികരെ വിട്ടയക്കാൻ സൈനിക മേധാവി എയർ മാർഷൽ ബന്ദർ അൽ മസ്യാൻ ഉത്തരവിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രി ശൈഖ് ഫഹദ് യൂസുഫിന്റെ നിർദേശപ്രകാരമാണിത്. ഈദുൽ ഫിത്റിന്റെ ഭാഗമായാണ് പ്രത്യേക ആനുകൂല്യം. പൊലീസുകാർ തടവിൽ കഴിഞ്ഞ കാലയളവ് മതിയായ പിഴയായി കണക്കാക്കപ്പെട്ടാണ് നടപടി. ചൊവ്വാഴ്ച അവരുടെ മോചനം പ്രാബല്യത്തിൽ വരും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim