കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രതക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് .ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച മുൻ കാലങ്ങളിലെ ഉത്തരവുകൾ വീണ്ടും ആവർത്തിച്ചത്. ഇതനുസരിച്ച് റമദാൻ നാളുകളിലെ പകൽ സമയങ്ങളിൽ പരസ്യമായി ഭക്ഷണ പാനീയങ്ങൾ കഴിക്കുകയാ അതിനുള്ള സൗകര്യം ഒരുക്കികൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമായി കണക്കാക്കി നടപടി സ്വീകരിക്കും. അതെ സമയം രോഗികളുൾപ്പെടെ വൃതാനുഷ്ടാനം നിര്ബന്ധമില്ലാത്തവരും അന്യ മതസ്ഥരും ഇത്തരം കാര്യങ്ങൾ റമദാനെ അനാദരിക്കുന്ന തരത്തിലാവാതിരിക്കാൻ ശ്രദ്ദിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Home
Kuwait
കുവൈറ്റിൽ റമദാൻ മാസത്തിന്റെ പവിത്രതക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നടപടി