കുവൈത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11പേർ അനധികൃതമായി നേടിയ പൗരത്വം റദ്ദാക്കി.ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ച് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ കൗൺസിലാണ് നിർണായക നടപടി സ്വീകരിച്ചത്. പൗരത്വം റദ്ദാക്കപ്പെട്ടവർ സൗദി അറേബ്യ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ്. വ്യാജ വിവരങ്ങൾ നൽകി നിയമവിരുദ്ധമായാണ് ഇവർ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയത്. 1959ലെ കുവൈത്ത് നാഷനാലിറ്റി ലോയിലെ ആർട്ടിക്കിൾ 13, 21എ വകുപ്പുകൾ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കാൻ അധികാരമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w