കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി
വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നു.അനധികൃതമായും വ്യാജമായും സമ്പാദിച്ച വിദേശ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരെ ജോലിയിൽനിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. രാജ്യാന്തരതലത്തിൽ നടത്തിവരുന്ന വ്യാജ സർവകലാശാല ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.2018 മുതൽ വിദേശത്തുനിന്നും ഇഷ്യൂ ചെയ്ത 2,400 സർട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകളുമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തി കർശന നിയമനടപടിക്ക് വിധേയരാക്കാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
		
		
		
		
		
Comments (0)