Posted By Editor Editor Posted On

കുവൈത്തിൽ റമദാനിൽ നാലര മണിക്കൂർ പ്രവൃത്തിസമയം

രാജ്യത്ത് റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. രാവിലെ 8.30 മുതൽ 10.30 വരെയുള്ള അഞ്ച് സമയ സ്ലോട്ടുകളിൽ നിന്ന് ജീവനക്കാർ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഈ സ്ലോട്ടുകൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാൻ ജീവനക്കാർക്ക് അനുവാദമുണ്ട്. എന്നാൽ എത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കണം. ആഴ്ചയിൽ ഞായർ മുതൽ വ്യാഴം വരെ നാലര മണിക്കൂർ ആണ് പ്രവൃത്തിസമയം.രാവിലെ 8:30 മുതൽ ഒരുമണിവരെ,ഒമ്പതു മുതൽ 1.30വരെ, 9.30 മുതൽ രണ്ടുവരെ, 10 മുതൽ 2.30 വരെ,10.30 മുതൽ മൂന്നുവരെ എന്നിങ്ങനെയാണ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്ന സമയ സ്ലോട്ടുകൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *