കുവൈറ്റിൽ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മലയാളി നഴ്സ് മരണമടഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ദീപ്തി ജോമേഷാണ് (33) മരണമടഞ്ഞത്.കഴിഞ്ഞ ദിവസം ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്.ഭർത്താവ് : ജോമേഷ് വെളിയത്ത് ജോസഫ് ( കുവൈത്ത് സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം ജീവനക്കാരൻ). മാത്യുവാണ് പിതാവ്,മാതാവ് ഷൈനി മാത്യു.സഹോദരൻ : ദീക്ഷിത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr