
കുവൈത്തിലെ പിടികിട്ടാപ്പുള്ളി യു.എ.ഇയിൽ പിടിയിൽ: മൂന്നു ലക്ഷം ദിനാറും പിടിച്ചെടുത്തു
സാമ്പത്തിക തട്ടിപ്പ് കേസിൽ കുവൈത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി യു.എ.ഇയിൽ പിടിയിൽ. യു.എ.ഇയിൽനിന്ന് മറ്റൊരു രാജ്യത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടുകയായിരുന്നു. ഇയാളിൽ മൂന്നു ലക്ഷം കുവൈത്ത് ദീനാറും പിടിച്ചെടുത്തിട്ടുണ്ട്.വ്യാജരേഖ ചമക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിക്ക് പങ്കുള്ളതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇയാൾ കുവൈത്തിൽനിന്ന് യു.എ.ഇയിലേക്കു കടന്നതായി രഹസ്യവിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.പ്രതിയെ കുവൈത്തിന് കൈമാറുകയായിരുന്നുവെന്ന് യു.എ.ഇയിലെ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
This is a sample text from Display Ad slot 1
Comments (0)