കുവൈറ്റിൽ നിന്ന് തൊഴിലുടമയുടെ പീഡനത്തെത്തുടർന്ന് ബോട്ടുമായി രക്ഷപ്പെട്ട് മൂന്ന് മത്സ്യത്തൊഴിലാളികൾ മുംബൈയിൽ എത്തിയ സംഭവത്തിൽ കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അംഗവും ബോട്ടുടമയുമായ അബ്ദുല്ല അൽ-സർഹിദ് ഫഹാഹീൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് പ്രവാസികൾ തൻ്റെ സ്വകാര്യ ക്രൂയിസർ പിടിച്ചെടുത്ത് അവരുടെ രാജ്യത്തേക്ക് രക്ഷപ്പെട്ടതായാണ് ഇയാൾ പറയുന്നത്. ബോട്ട് വീണ്ടെടുക്കുന്നതിനും മോഷണക്കുറ്റം ആരോപിക്കപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുമായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്ന് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽ-സർഹിദ് പറഞ്ഞു. ബോട്ടിന് 35,000 ദിനാർ വിലവരും. വിദേശകാര്യ മന്ത്രാലയം മുഖേന അത് തിരികെ ലഭിക്കണമെന്നുമാണ് ആവശ്യം.
പ്രതികൾക്ക് രണ്ട് വർഷമായി ശമ്പളം ലഭിച്ചിട്ടില്ലെന്നോ അവരോട് മോശമായി പെരുമാറിയെന്നും പാസ്‌പോർട്ട് തടഞ്ഞുവെച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ അൽ-സർഹിദ് നിഷേധിച്ചു, ഇത് അസത്യവും, കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവിൽപ്പോയ മൂന്നു പ്രവാസികളെയും നാട്ടിലെ പോലീസ് അറസ്റ്റ് ചെയ്യുകയും, ഇവർക്കെതിരെ ബോട്ട് മോഷ്ടിക്കൽ, ഒരു രാജ്യം വിട്ട് രക്ഷപ്പെടൽ, അനധികൃതമായി മറ്റൊരു രാജ്യത്ത് പ്രവേശിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, കുവൈറ്റ് കപ്പൽ മുംബൈയിൽ കണ്ടെത്താനാകാതെ വന്നത് നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും ഭാഗത്തുനിന്ന് കാര്യമായ വീഴ്ചയായാണ് കാണുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr