കിടപ്പിലായ ​രോ​ഗികൾക്ക് മെഡിക്കൽ സേവനങ്ങൾ : കുവൈത്തിൽ സമഗ്ര സംരംഭത്തിന് തുടക്കം

കിടപ്പിലായ ​രോ​ഗികൾക്ക് ആശ്വാസം പകരാൻ അനുയോജ്യമായ മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടുന്ന സമഗ്ര സംരംഭത്തിന് തുടക്കം കുറിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. കിടപ്പിലായ ​രോ​ഗികൾക്ക് ആശ്വാസം പകരാൻ അനുയോജ്യമായ മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടുന്ന സമഗ്ര സംരംഭത്തിന് തുടക്കം കുറിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം .ഹെൽത്ത് കമ്മ്യൂണിക്കേഷൻ സെൻ്റർ ഡയറക്ടർ ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കാര്യം അറിയിച്ചത്. സേവനത്തിൻ്റെ തുടക്കം മുതൽ ആഴ്ചയിൽ 40 മുതൽ 60 വരെ ഭവന സന്ദർശനങ്ങൾ നടത്താൻ കഴിയും. കിടപ്പിലായ രോ​ഗികളുടെ വിഭാഗത്തിൽ പ്രാഥമികമായി, മെഡിക്കൽ കാരണങ്ങളാൽ കട്ടിലിൽ ഒതുങ്ങി, നടക്കാനോ സാധാരണ ജീവിതം നയിക്കാനോ കഴിയാത്തവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായമായവർ, ശസ്ത്രക്രിയാനന്തര രോഗികൾ, ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികൾ, ഭിന്നശേഷിക്കാർ, അപകടത്തിൽപ്പെട്ടവർ, വിവിധ പരിക്കുകളുള്ളവർ, മസ്തിഷ്കാഘാതത്തിന് ശേഷമുള്ള രോഗികൾ എന്നിവരും ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version