ഉത്തർപ്രദേശിലെ ലഖ്നോയിൽ വിവാഹവേദിയിൽ കസേരയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്റെ മുത്തശ്ശിക്ക് ഇരിക്കാൻ കസേര നൽകാത്തതിൽ പ്രകോപിതനായാണ് തർക്കമുണ്ടായത്. കസേര ലഭിക്കാത്തതിൽ ഉന്നയിച്ച പരാതി പിന്നീട് തർക്കത്തിലേക്ക് വഴി വെയ്ക്കുകയായിരുന്നു. പിന്നീട് വരൻ വിവാഹം വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നു. വരന്റെ വീട്ടുകാരിൽ നിന്നും വിവാഹ ഒരുക്കങ്ങൾക്കായി ചെലവാക്കിയ തുക വാങ്ങിയ ശേഷമാണ് വരന്റെ ബന്ധുക്കളെ പോകാൻ അനുവദിച്ചത്. ഇരുകൂട്ടരിൽ നിന്നും പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും, പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr