കുവൈത്തിൽ ആടുവിപണിയിൽ വിലക്കയറ്റം. പെണ്ണാടുകളെ അറുക്കുന്നതിന് വിലക്കിക്കൊണ്ട് വാണിജ്യമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെയാണ് വിലക്കയറ്റം. ആടുവളർത്തൽ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പെണ്ണാടുകളെ അറുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഈമാസം ആദ്യത്തിലാണ് മന്ത്രാലയം ഇറക്കിയത്. ഇതോടെ ആൺ ആടുകളെ മാത്രം വാങ്ങി അറുക്കേണ്ട സാഹചര്യമാണ് ഉപഭോക്താക്കൾക്കുണ്ടായത്. നിലവിൽ സ്വദേശികളുടെ ഇഷ്‌ട വിഭവമായ അൽ നയീം ഇനത്തിൽപെട്ട ഒരു ആടിന്റെ വില 130-170 ദീനാറാണ് . ഷെഫാലിക്ക് 100-130 ദീനാറുമായി വില വര്ധിച്ചിട്ടുണ്ട്. കുവൈത്തിൽ റമദാനിലാണ് ആടുവില വർധിക്കാറുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr