വൻ തുക ശമ്പളം, ആനുകൂല്യങ്ങൾ: മികച്ച തൊഴിലവസരങ്ങളുമായി ഗൾഫ് വ്യോമഗതാഗതമേഖല, യോ​ഗ്യതകളും ശമ്പളവും അറിയാം

കോവിഡ് ഭീതിയൊഴിഞ്ഞ് യാത്രകൾ സജീവമായതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതത്തിൽ 2023-24 വ‍ർഷത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വിമാനങ്ങൾ വാങ്ങാനും സർവ്വീസുകൾ നടത്താനുമുളള തയാറെടുപ്പിലാണ് യുഎഇയിൽ ഉൾപ്പടെയുളള വിമാനകമ്പനികൾ. ലോകത്തെ മറ്റേത് വിമാനകമ്പനികൾ നൽകുന്നതിനേക്കാളും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യുഎഇ വിമാനകമ്പനികൾ നല‍കുന്നുവെന്നുളളതാണ് പ്രധാന ആകർഷണം. യുഎഇ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻ അടുത്തിടെ 5000 പുതിയ ജീവനക്കാരെയാണ് നിയമിച്ചത്. അനുഭവപരിചയമുളളവരെ മാത്രമല്ല ബിരുദം കഴിഞ്ഞ് ഇറങ്ങിയവർക്ക് വരെ ജോലി ലഭിച്ചു.യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യയും അടുത്തിടെ ബിരുദം കഴിഞ്ഞ് ഇറങ്ങിയവർക്ക് അനുയോജ്യമായ തൊഴിൽ അവസരങ്ങൾ അറിയിച്ചിരുന്നു. 2023 നെ അപേക്ഷിച്ച് 2024 ലും വ്യോമഗതാഗതം കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് കണക്കുകൂട്ടൽ. .2023 നെ അപേക്ഷിച്ച് കാബിൻ ക്രൂ ശമ്പള സ്കെയിലുകൾ 5 മുതൽ 10 ശതമാനം വരെയാണ് വർധിച്ചത്. എന്നാൽ വിവിധ വിമാനകമ്പനികളിൽ പുതിയ വിമാനങ്ങൾ കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ശമ്പള സ്കെയിൽ 20 ശതമാനം വരെ ഉയരും. എമിറേറ്റ്സിനും ഖത്തർ എയർവേസിനും ഈ വർഷം അവസാനം നിർമ്മാതാക്കളിൽ നിന്ന് പുതിയ വിമാനങ്ങൾ ലഭിക്കും. മുഴുവൻ സമയ കാരിയറുകൾ 9500 ദിർഹം മുതൽ 1150 ദിർഹം വരെയാണ് ശരാശരി ശമ്പളം നൽകുന്നത്. നേരത്തെ ഇത് 8000 ആയിരുന്നു. കുറഞ്ഞ നിരക്കിലുളള കാരിയറുകളിൽ ശമ്പളം 6000 ദിർഹത്തിൽ നിന്ന് 8500 ആയും ഉയർന്നിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version