യു.എസിലെ കലിഫോർണിയയിൽ കഞ്ചാവ് ലഹരിയിൽ കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 32-കാരിയായ യുവതിക്ക് ജയിൽവാസം ഒഴിവാക്കി. കുറ്റകൃത്യം ചെയ്യുമ്പോൾ യുവതി കഞ്ചാവ് ലഹരി സൃഷ്ടിച്ച വിഭ്രമാവസ്ഥയിലായിരുന്നെന്നും മന:പൂർവം ചെയ്ത കുറ്റമല്ലെന്നും കോടതി നിരീക്ഷിച്ചു. രണ്ട് വർഷത്തെ നല്ലനടപ്പും 100 മണിക്കൂർ സാമൂഹിക സേവനവുമാണ് ബ്രയാൻ സ്പെച്ചർ എന്ന യുവതിക്ക് കോടതി വിധിച്ചത്.
2018 മെയ് 27 നാണ്സംഭവം, ദമ്പതികൾ ഒരുമിച്ച് കഞ്ചാവ് വലിച്ചതിന് ശേഷം ഓഡിയോളജിസ്റ്റായ ബ്രയാൻ സ്പെച്ചർ 26കാരനുമായ ചാഡ് ഒമേലിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 108 തവണയാണ് ഇവർ യുവാവിനെ കുത്തിയത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ, കത്തിയുമായി രക്തത്തിൽ കുളിച്ച നിലയിൽ നിൽക്കുന്ന യുവതിയെയാണ് കണ്ടത്. പൊലീസിനെ കണ്ടതും ഇവർ കത്തിയുപയോഗിച്ച് സ്വയം കഴുത്തുമുറിക്കാനും ശ്രമിച്ചു. സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
ഒമേലിയ സ്ഥിരം കഞ്ചാവ് വലിക്കുന്നയാളായിരുന്നെന്നും തന്നെ കൂടുതൽ വലിക്കാൻ നിർബന്ധിച്ചിരുന്നെന്നും ഇവർ പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കണമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഒമേലിയയുടെ നിർബന്ധത്തെ തുടർന്നാണ് വലിക്കേണ്ടി വന്നതെന്നും ബ്രയാൻ സ്പെച്ചർ പറഞ്ഞു. കേസിൽ ബ്രയാൻ സ്പെച്ചർ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ഡിസംബറിൽ കോടതി വിധിച്ചിരുന്നു. അന്ന് ശിക്ഷ വിധിച്ചിരുന്നില്ല. മനഃപൂർവമല്ലാത്ത നരഹത്യയായി കണ്ടെത്തിയതിനാൽ യുവതിക്ക് രണ്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷ ലഭിച്ചു, കൂടാതെ 100 മണിക്കൂർ കമ്മ്യൂണിറ്റി സേവനം പൂർത്തിയാക്കാനുമാണ് വിധിയായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv