രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മധുരം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ തൊഴിലുടമകൾ നാടുകടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ എംബസിയിൽ നിന്നാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ വിദേശ കാര്യ മന്ത്രാലയത്തെ അറിയിക്കും. അയോദ്ധ്യയിൽ രാമ പ്രതിഷ്ഠ ചടങ്ങുകൾ നടക്കവേ ഇന്ത്യൻ പ്രവാസികൾ മധുരം വിതരണം ചെയ്യുകയും, ജയ് വിളിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ പൗരന്മാരാണ് ചിത്രീകരിച്ച് കമ്പനി അധികൃതർക്ക് അയച്ചു നൽകിയത്. ഇതേ തുടർന്ന് കുവൈറ്റിലെ എണ്ണ അനുബന്ധ വ്യവസായ സ്ഥാപനമായ ഇക്വയിറ്റിന്റെ കരാർ ജോലിയിൽ ഏർപ്പെട്ട രണ്ട് കമ്പനികളിൽ ജോലി ചെയ്യുന്ന 13 ഇന്ത്യക്കാരെയാണ് സ്ഥാപന ഉടമകൾ ജോലിയിൽ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം നടത്തിയ പ്രവാസികളെ നാട്ടിലേക്ക് കയറ്റി അയച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം