കുവൈത്തിൽ ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായി ഫെബ്രുവരി എട്ടിന് ബാങ്കുകൾക്ക് ഔദ്യോഗിക അവധി നൽകി. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (സി.ബി.കെ) ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. വെള്ളി, ശനി ദിവസങ്ങൾ പതിവ് അവധി ആയതിനാൽ ഫെബ്രുവരി 11 ഞായറാഴ്ചയാകും എല്ലാ ബാങ്കുകളും പ്രവർത്തനം പുനരാരംഭിക്കുകയെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ (കെ.ബി.എ) വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് പൊതു അവധിയായി സിവിൽ സർവീസ് കമീഷൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr