കുവൈത്തിൽ മനുഷ്യക്കടത്ത് കേസിൽ പ്രവാസി വനിതക്ക് തടവ് ശിക്ഷ. 10 വർഷം തടവും 2,000 ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം ഹൈക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഷ്യക്കാരിയായ പ്രതിയെ ശിക്ഷ കാലാവധിക്കുശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
വീട്ടുജോലിക്കെന്ന വ്യാജേന യുവതിയെ ബഹ്റൈനിലെത്തിക്കുകയും പുറത്തേക്ക് പോകാൻ കഴിയാത്ത തരത്തിൽ ഹോട്ടൽ മുറിയിൽ പാർപ്പിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു എന്നാണ് പ്രതിക്കെതിരായ കേസ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr