കുവൈറ്റിലെ സുലൈബിയയിൽ ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപറേഷൻ പട്രോളിങ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ഗൾഫ് പൗരന്മാർ പിടിയിലായി. പാർക്ക് ചെയ്ത കാറിൽ നിന്നുമാണ് രണ്ടുപേരെ പിടികൂടിയത്. പ്രതികളില്‍ നിന്നും മൂന്ന് കിലോഗ്രാം ഹാഷിഷ് പിടികൂടി. പിടിച്ചെടുത്ത വസ്തുക്കൾക്ക് 10,000 ലേറെ ദിനാർ മൂല്യം വരുമെന്ന് ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന് അറിയിച്ചു.
പൊലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. പ്രതികളേയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr