കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായാണ് രാജ്യത്ത് സിവിൽ സർവീസ് കമ്മീഷൻ പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ദിവസം പ്രവർത്തിക്കില്ല. മന്ത്രാലയങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ അടച്ചിടും. ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഫെബ്രുവരി 11 ഞായറാഴ്ചയാകും സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കുകയെന്നും സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഇതോടെ ആകെ മൂന്ന് ദിവസമാണ് തൊഴിലാളികൾക്ക് അവധി ലഭിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr