സിറിയയിൽനിന്ന് കുവൈത്തിലേക്ക് കടന്ന് സലൂണിൽ ജോലി ചെയ്തു വരുകയായിരുന്നയാളെ കുവൈത്ത് നാടുകടത്തി. ഇയാൾ സിറിയയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതിയെ സിറിയൻ കോടതി 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. കുട്ടികളെ പീഡിപ്പിച്ചതായി പ്രതി സിറിയൻ കാസേഷൻ കോടതിയിൽ സമ്മതിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr