കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി ചികിൽസാ പണം തട്ടിയ പ്രവാസിക്ക് കുവൈറ്റിൽ 10 വർഷം തടവ്. വിദേശ ചികിൽസയ്ക്ക് പൗരൻമാർക്ക് അനുവദിക്കുന്ന സഹായധനം വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്ത കേസിലാണ് വിധി.കുവൈറ്റ് പൗരനായ സ്വദേശി ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഈജിപ്തുകാരൻ വെട്ടിപ്പ് നടത്തിയത്. രണ്ടായിരത്തോളം രോഗികളുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങളാണ് തട്ടിയെടുത്തത്.കൂട്ടുനിന്ന ഉദ്യോഗസ്ഥനേയും കുവൈറ്റ് ക്രിമിനൽ കോടതി ജയിൽശിക്ഷയ്ക്കും പിഴയടയ്ക്കാനും ശിക്ഷിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr