കുവൈറ്റിലെ ജഹ്റയിൽ വ്യാപാര സമുച്ചയത്തിൽ നിന്ന് ഏഴ് ഐഫോൺ 13 പ്രോ മാക്സ് മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രവാസിക്കെതിരെ കേസെടുത്തു. കടയിലെ ജീവനക്കാരനായ ഇയാളെ മോഷണത്തിന് പിന്നാലെ കാണാതായതായി മൊബൈൽ ഫോൺ കമ്പനി ഡയറക്ടർ പറഞ്ഞു. 2,000 ദീനാറിൽ കൂടുതൽ മൂല്യം വരുന്ന ഫോണുകളാണ് മോഷ്ടിച്ചത്. കമ്പനി അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ ഓഫ് ചെയ്തു. ഫോണുകൾ മോഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr