കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുമായി ഇലക്ട്രോണിക് ഹെൽത്ത് ഫോം അവതരിപ്പിച്ച് കുവൈത്ത് യൂനിവേഴ്സിറ്റി.
നൂതനമായ ആരോഗ്യ നിരീക്ഷണ സംവിധാനത്തിലൂടെ വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്ന് സർവകലാശാലയുടെ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. ഫയീസ് അൽ ദാഫിരി പറഞ്ഞു. മികച്ച അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ വിദ്യാർഥിയുടെയും വ്യക്തി വിവരങ്ങളും മെഡിക്കൽ വിവരങ്ങളും അധ്യയന വിവരങ്ങളും ഇലക്ട്രോണിക് ഹെൽത്ത് ഫോമിൽ ലഭ്യമാകുമെന്ന് അൽ ദാഫിരി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ വിദ്യാർഥികളുടെ പൂർണ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr