കുവൈത്ത് സിറ്റി: വിവിധ സേവനങ്ങൾ ഒരുമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം സ്മാർട്ട് സെൻറർ ആരംഭിച്ചു. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ പാസ്പോർട്ട് ഓഫിസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ കുവൈത്ത് പൗരൻമാർക്ക് പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സിവിൽ ഐ.ഡി തുടങ്ങിയ രേഖകൾ ഒരു കേന്ദ്രത്തിൽ നിന്ന് ശേഖരിക്കാൻ സാധിക്കും. സർക്കാർ ഏകീകൃത ആപ്പായ സഹൽ ആപ്ലിക്കേഷനിൽ ലഭ്യമായ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും കേന്ദ്രത്തിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.പരീക്ഷണ ഘട്ടമെന്ന നിലയിലാണ് കേന്ദ്രം ഒരുക്കിയത്. തുടർന്ന് രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലേക്കും സ്മാർട്ട് സെൻററുകൾ വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr