Posted By Editor Editor Posted On

ഈ രാജ്യത്ത് നിന്ന് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ കുവൈത്തിലേക്ക് വ​രി​ല്ല

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്തോ​നേ​ഷ്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​രി​യാ​യ പാ​ത​യി​ലാ​ണെ​ന്ന് കു​വൈ​ത്തി​ലെ ഇ​ന്തോ​നേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ലെ​ന മ​രി​യാ​ന പ​റ​ഞ്ഞു. വീ​ട്ടു​ജോ​ലി​ക്കാ​രെ കു​വൈ​ത്തി​ലേ​ക്ക് അ​യ​ക്കാ​ൻ ഇ​ന്തോ​നേ​ഷ്യ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഹോ​സ്പി​റ്റാ​ലി​റ്റി സേ​വ​ന​ങ്ങ​ൾ, ന​ഴ്സി​ങ്, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, നി​ർ​മാ​ണം,വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​ടെ തൊ​ഴി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്തോ​നേ​ഷ്യ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്തോ​നേ​ഷ്യ​ൻ സ​ർ​ക്കാ​ർ കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ത്തു​ള്ള ഇ​ന്തോ​നേ​ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്ത് ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് അ​ടു​ത്തി​ടെ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​തോ​ടെ കു​വൈ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *