കുവൈറ്റിൽ പുതുവർഷത്തിന്റെ ആദ്യദിനത്തിൽ ജനിച്ചത് 27 കുട്ടികൾ. 13 കുവൈറ്റികൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആകെ 27 പ്രസവങ്ങളാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 12:01ന് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ ജനിച്ച ആൺകുട്ടിയാണ് ഇതിൽ ആദ്യത്തേത്. ഫർവാനിയ ആശുപത്രിയിൽ പുലർച്ച 1:08ന് ജനിച്ച ഈജിപ്ഷ്യൻ ആൺകുട്ടിയാണ് രണ്ടാമത്തെ കുഞ്ഞ്. മൂന്നാമത്തേത് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ പുലർച്ച 1.49ന് ജനിച്ച കുവൈത്തിലെ ആൺകുട്ടിയാണ്. നാലാമത്തേത് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ പുലർച്ച 2.04ന് ജനിച്ച കുഞ്ഞാണ്. അഞ്ചാമത്തേത് ജഹ്റ ഹോസ്പിറ്റലിൽ പുലർച്ച 2.17ന് ജനിച്ച പെൺകുട്ടിയും ആറാമത് മെറ്റേണിറ്റി ഹോസ്പിറ്റലിൽ പുലർച്ച 2:25ന് ജനിച്ച സിറിയൻ പെൺകുഞ്ഞുമാണ്. സിസേറിയനിലൂടെ രണ്ട് ഇരട്ടക്കുട്ടികളുടെ ജനനത്തിനും അദാൻ ആശുപത്രി സാക്ഷ്യം വഹിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr