തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലിട്ടത്. പ്രതിയായ മഞ്ജുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠൻ-സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയാണ് മഞ്ജുവെന്നും മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നും പൊലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട വിവരം മഞ്ജു തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈത്തിൽ ഞെട്ടിക്കുന്ന മനുഷ്യക്കടത്തോ? തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ അന്വേഷണം ശക്തമാക്കി അധികൃതർ
ഓൺലൈൻ പഠനം:അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നു; കുവൈത്തിലെ ഞെട്ടിക്കുന്ന പഠനം ഇങ്ങനെ