കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ നിന്നായി ചെമ്പ് കേബിൾ മോഷണം നടത്തിയതിന് നാല് പേർ പിടിയിൽ. ണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് നാലു പേർ അറസ്റ്റിലായത്. രാജ്യത്തുടനീളമുള്ള ചെമ്പ് കേബിൾ മോഷണങ്ങൾ സംബന്ധിച്ച കർശനമായ തിരച്ചിലും അന്വേഷണത്തിലുമാണ് പ്രതികൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്. പിടിയിലായവർ ഏഷ്യൻ പൗരന്മാരാണ്. പിടിയിലയവർ ഏഷ്യൻ പൗരൻമാരാണ്. ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് കേബിൾ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിൾ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തുടർ അന്വേഷണത്തിൽ മറ്റുള്ളവരും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr