കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി: അറിയാം വിശദമായി

കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ പരമ്പരാഗത ആചാരങ്ങളും ദേശീയ ദുഖാചരണ വേളയിൽ പാലിക്കേണ്ട മര്യാദകളും ലംഘിക്കുന്നവരെ മന്ത്രാലയം ശക്തമായി നേരിടും. കൂടാതെ പുതു വർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ഒത്തു ചേരലുകൾക്കും മറ്റും ആഹ്വാനം ചെയ്യുന്നവരെ സൈബർ കുറ്റാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം മുന്നറിപ്പ് നൽകി.കുവൈത്ത് അമീർ ആയിരുന്ന ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 16 മുതൽ 40 ദിവസം വരെ രാജ്യത്ത് ദുഖാചരണം നിലനിൽക്കുകയാണ്.ഇതിനു പുറമെ ഫലസ്‌തീൻ ജനതയോടുള്ള ഐക്യ ദാർഡ്യത്തിന്റെ ഭാഗമായി രാജ്യത്ത് നേരത്തെ തന്നെ ആഘോഷ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *