Posted By Editor Editor Posted On

കുവൈത്തിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ന​ട​പ​ടി എ​ടു​ത്ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ വാ​ഹ​നം ഓ​ടി​ച്ച​യാ​ളും ര​ക്ഷി​താ​ക്ക​ളും പ്ര​കോ​പ​ന​പ​ര​മാ​യി ഇ​ട​പെ​ട്ട​താ​ണ് സം​ഭ​വം.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പു​റ​മെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്ക​ൽ, അ​പ​മാ​നി​ക്ക​ൽ, ഫോ​ണി​ന്റെ ദു​രു​പ​യോ​ഗം (ഫോ​ട്ടോ​ഗ്ര​ഫി) എ​ന്നീ കു​റ്റ​ങ്ങ​ൾ ഇ​വ​ർ​ക്കു​മേ​ൽ ചു​മ​ത്തി. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പ്ര​തി​ക​ളെ 10 ദി​വ​സം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​ങ്ക​ലി​ലാ​ക്കാ​നും വാ​ഹ​നം ട്രാ​ഫി​ക് ഇം​പൗ​ണ്ട് ഗാ​രേ​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യാ​നും തീ​രു​മാ​നി​ച്ച​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നുവെന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​ക​ളെ​യും വാ​ഹ​ന​വും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *