കുവൈറ്റിലെ ജീവിതച്ചെലവ് 250 ദീനാർ: ആശ്വാസ നടപടി വേണമെന്ന് നിർദ്ദേശം

രാജ്യത്ത് ജീവിതച്ചെലവ്
250 ദീനാറായി കണക്കാക്കണമെന്നും
ആശ്വാസ നടപടികൾ വേണമെന്നും പാർലമെന്റ് ധനകാര്യ സമിതി നിർദേശം പുറപ്പെടുവിച്ചു.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില കൂടിയതിനാൽ സ്വദേശികളുടെ ജീവിതച്ചെലവ് കുത്തനെ കൂടി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് . നേരത്തെ 130 ദീനാർ ആയിരുന്നു സ്വദേശികളുടെ പ്രതിമാസ ജീവിതച്ചെലവ് കണക്കാക്കിയിരുന്നത് .ഇത് 250 ദീനാറിലേക്ക് ഉയർത്തി ശമ്പള വർധനയുൾപ്പെടെ കാര്യങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് പാർലമെന്റ് ധനകാര്യ സമിതി മുന്നോട്ടു വെച്ച നിർദേശം . പെൻഷൻ കാർക്ക് ബെറ്റർ ലോൺ ഉൾപ്പെടെ ആശ്വാസ നടപടികൾ വേണമെന്നും അടുത്ത പാർലമെന്റ് യോഗത്തിൽ നിദേശം വോട്ടിനിടുമെന്നും സമിതി വ്യക്തമാക്കി .പാർലമെന്റിലെ മീഡിയ ഹാളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സമിതി മേധാവി ദാവൂദ് അൽ മഹ്‌റാഫിയാണ് ഇക്കര്യം അറിയിച്ചത് .പെൻഷൻ കാർക്ക് വാങ്ങുന്ന പെൻഷന്റെ 15 ഇരട്ടി വരെ വായ്പ നൽകാൻ സംവിധാനമുണ്ടാക്കണം. അതിന്റെ തിരിച്ചടവ് ഘട്ടംഘട്ടമായി 10 , 15, 20 ശതമാനം എന്ന തോതിൽ വസൂലാക്കാവുന്നതാണ് .തിരിച്ചടവ് കൃത്യമായി പൂർത്തീകരിക്കുന്നവർക്ക് വീണ്ടും 15 ശതമാനം ലോൺ അനുവദിക്കുകയും അതിന്റെ തിരിച്ചടവ് 25 ശതമാനമായി ഉയർത്താമെന്നും മഹ്‌റാഫി പറഞ്ഞു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy