കുവൈത്ത് സിറ്റി: കുവൈത്ത് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കുന്നു. മന്ത്രാലയത്തിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമാണ് കമ്മിറ്റിയെ നിയമിക്കുന്നത്. മൂന്ന് മാസമാണ് കമ്മിറ്റിയുടെ കാലാവധി.
സാമൂഹിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് സാരിയുടെ നിർദേശ പ്രകാരമാണ് കമ്മിറ്റി രൂപവത്കരിച്ചതെന്ന് പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോർട്ട് ചെയ്തു. കമ്മിറ്റി റിപ്പോർട്ട് സിവിൽ സർവിസ് കമീഷന് സമർപ്പിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr