കുവൈറ്റിന് പുതിയ അമരക്കാരനായി അമീര്‍ ശൈഖ് മിഷ് അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10ന് ആരംഭിച്ച സഭാ സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കുവൈത്തിലെ 17ാമത്തെ അമീറായാണ് ശൈഖ് മിശ്അൽ അധികാരമേറ്റത്. കിരീടാവകാശിയുടെ പദവികൾ വഹിച്ചുവന്നിരുന്ന ശൈഖ് മിശ്അലിനെ മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി അമീറായി മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. കുവൈത്ത് ഭരണഘടന പ്രകാരം പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ദേശീയ അസംബ്ലിക്ക് മുമ്പാകെയാണ് അമീർ സത്യപ്രതിജ്ഞ ചെയ്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
കുവൈറ്റിന് പുതിയ അമരക്കാരൻ; പതിനേഴാമത് അമീർ ആയി ഷെയ്ഖ് മിഷ് അൽ അൽ അഹമദ് അൽ സബാഹ് സ്ഥാനമേറ്റു