കുവൈറ്റിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഹൃദയാഘാതം മൂലം 4500 സ്വദേശികളും, വിദേശികളുമായ രോഗികളെ പ്രവേശിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ പ്രായത്തിലുള്ള 10000 ത്തോളം പേരാണ് ഈക്കാലയളവിൽ ചികിത്സ തേടിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുവൈറ്റിലും, മറ്റ് ജിസിസി രാജ്യങ്ങളിലും പ്രധാന മരണകരണങ്ങളിലൊന്നാണ് ഇപ്പോൾ ഹൃദയാഘാതം. തെറ്റായ ജീവിതശൈലിയും, ഫാസ്റ്റ് ഫുഡ് സംസ്ക്കാരവും, വ്യായാമക്കുറവുമാണ് ഇതിന് പ്രധാനകാരണമായി മാറുന്നത്. ജിസിസി ഹാർട്ട് ഫൗണ്ടേഷന്റെ സഹകരണത്തിൽ കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച 15 മത് സമ്മേളനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz