കുവൈറ്റിലെ ഹവല്ലിയിൽ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഹവല്ലി സെന്ററിലെയും സാൽമിയ സെന്ററിലെയും അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ അതിവേഗത്തിൽ ഒഴിപ്പിച്ച സംഘം സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി തീ അണക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തിൽ നിരവധി വസ്തുക്കൾ കത്തിനശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz