കുവൈറ്റിൽ പുതുവർഷം പ്രമാണിച്ച് ജനുവരി 1ന് പൊതു അവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. തൊട്ട് മുൻപുള്ള ഞായറാഴ്ച വിശ്രമദിനമായിരിക്കും. ഇതോടെ കുവൈറ്റിലെ ആളുകൾക്ക് വാരാന്ത്യ അവധിയായ വെള്ളി, ശനി ഉൾപ്പെടെ തുടർച്ചയായ നാല് അവധി ദിനങ്ങൾ ലഭിക്കും. ഡിസംബർ 30 വ്യാഴാഴ്ച അടയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങളും, സ്കൂളുകളും ജനുവരി 2 ചൊവ്വാഴ്ച ആകും വീണ്ടും തുറന്ന് പ്രവർത്തിക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz