പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയിതാ. ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം. ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യതലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് ടൂറിസം വിസ സംബന്ധിച്ച പ്രഖ്യാപനമുള്ളത്. തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ ടൂറിസ്റ്റുകൾക്കും ഗുണകരമാണ്. രാജ്യങ്ങളുടെ ടൂറിസം വരുമാനവും കൂടും.
തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വര്‍ധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിന് അനുയോജ്യമായ തീരുമാനമാണിത്. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ടൂറിസ്റ്റുകളെയും ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സഞ്ചാരം സുഗമമാക്കാന്‍ ഇത് സഹായിക്കും. അതോടെ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച നേടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. മേഖലയിലെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ ഏകോപനം ഉറപ്പാക്കുന്നതിന് ഗള്‍ഫ് ടൂറിസം മന്ത്രാലയങ്ങളിലെ സഹപ്രവര്‍ത്തകരുമായി അടുത്ത് സഹകരിക്കാനുള്ള സൗദി ടൂറിസം മന്ത്രാലയത്തിന്റെ താല്‍പ്പര്യവും മന്ത്രി എടുത്തുപറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz