കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പുതിയ ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുത്തു കുവൈത്ത് സിറ്റി: കുവൈത്ത് ഒളിമ്പിക് കമ്മിറ്റി (കെ.ഒ.സി) 2023-2027 വർഷത്തേക്കുള്ള പുതിയ ഡയറക്ടർ ബോർഡിനെ ജനറൽ അസംബ്ലി തിരഞ്ഞെടുത്തു. ശൈഖ് ഫഹദ് നാസർ അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡിൽ വൈസ് പ്രസിഡന്റായി ശൈഖ് മുബാറക് ഫൈസൽ അൽനവാഫ് അസ്സബാഹും സെക്രട്ടറിയായി ഹുസൈൻ അൽ മുസ്ലിമും തിരഞ്ഞെടുക്കപ്പെട്ടു.
ശൈഖ് ജാബിർ താമർ അൽഅഹ്മദ് അസ്സബാഹ്, അലി അൽ മറി, നെയ്ൽ അൽ അവാദി, മുസൈദ് അൽ അജീൽ, ഗാസി അൽ ജാരിവി, അലി അൽ ദബ്ബൂസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഫാത്തിമ ഹയാത്ത്, ശൈഖ ബീബി സാലിം അസ്സബാഹ്, റബാ അൽഹജ്രി എന്നിവരെ കെ.ഒ.സിയുടെ വനിത കമ്മിറ്റി അംഗങ്ങളായി നിയമിക്കാനും ജനറൽ അസംബ്ലി തീരുമാനിച്ചു. ടോക്യോ ഒളിമ്പിക് ഗെയിംസ്, ചൈനയിലെ ഏഷ്യൻ ഗെയിംസ്, അൽജീരിയയിലെ അറബ് ഗെയിംസ്, തുർക്കിയിൽ നടന്ന ഇസ്ലാമിക് ഗെയിംസ് എന്നിവയിൽ കുവൈത്ത് മികച്ച പ്രകടനം നടത്തിയതായി ശൈഖ് ഫഹദ് അസ്സബാഹ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
