 
						കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ബസ് ഡ്രൈവർ പിടിയിൽ
കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടകരമായ തരത്തിൽ റോഡിലേക്കു പ്രവേശിക്കുന്ന ബസിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബസും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ട്രാഫിക് ആൻഡ് ഓപറേഷൻസ് സെക്ടറിന്റെ ശ്രദ്ധയിൽപെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതാണ് ബസ് ഡ്രൈവറുടെ പ്രവൃത്തിയെന്ന് അധികൃതർ വിലയിരുത്തി. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത ട്രാഫിക് വിഭാഗം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ബസ് ട്രാഫിക് ഡിറ്റൻഷൻ ഗാരേജിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
 
		 
		 
		 
		 
		
Comments (0)