Posted By editor1 Posted On

താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ​ക്ക് കു​വൈത്തിൽ അ​നു​മ​തി

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​റ്റു​ക​ൾക്ക് സ​മീ​പം താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾക്ക് അ​നു​മ​തി ന​ൽകു​ന്നു. ഇ​ത്ത​രം ത​മ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 1,000 ദീ​നാ​ർ ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വ​ട​ക്ക​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​തി​ന് അ​നു​മ​തി ന​ൽകു​ക. ക്യാ​മ്പ് സ​ജ്ജീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം.

ഈ ​മാ​സം 15 മു​ത​ലാ​ണ് ഈ ​സീ​സ​ണി​ൽ മു​നി​സി​പ്പാ​ലി​റ്റി ത​മ്പ് കെ​ട്ടു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽകി​ത്തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ ഒ​രു ത​മ്പി​ന് 1000 ച​തു​ര​ശ്ര മീ​റ്റ​ർ ഭൂ​മി​യാ​ണ് അ​നു​വ​ദി​ക്കു​ക. ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് ത​മ്പു​ക​ൾ കെ​ട്ടാ​ൻ അ​നു​മ​തി ന​ൽകു​ക. സൈ​നി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് സ​മീ​പ​വും ഹൈ​ടെ​ൻ‌​ഷ​ൻ വൈ​ദ്യു​തി​ക്ക​മ്പി​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഇ​ട​ങ്ങ​ളി​ലും ശൈ​ത്യ​കാ​ല ത​മ്പ് അ​നു​വ​ദി​ക്കി​ല്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *