Posted By Editor Editor Posted On

നഴ്സുമാർക്ക് സുവർണാവസരം: കാനഡയിൽ ജോലി നേടാം, നോർക്ക വഴി റിക്രൂട്ട്മെൻ്റ്

കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് – കാനഡ റിക്രൂട്ട്മെന്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. ഡിസംബർ 4 ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അവബോധ പരിപാടിയും നടക്കും. ഡിസംബർ 5 ന് കനേഡിയൻ സംഘം തിരികെ മടങ്ങും. അപേക്ഷ നല്‍കിയവരില്‍ നിന്നും കാനഡയിലെ എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസ് വെരിഫൈ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുന്നത്. ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ സര്‍ക്കാറിന്റെയും, ആരോഗ്യമന്ത്രാലയത്തിന്റെയും ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *