കുവൈറ്റിലെ ഫർവാനിയ പ്രദേശത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർകോട്ടിക് കൺട്രോൾ പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ ഇറക്കുമതി ചെയ്ത വൻ മദ്യശേഖരവുമായി വ്യാപാരി പിടിയിൽ. 569 കാർട്ടനുകളിൽനിന്നായി അര ദശലക്ഷം കുവൈത്ത് ദീനാർ വിലമതിക്കുന്ന 6,828 കുപ്പി ഇറക്കുമതി ചെയ്ത മദ്യം പിടിച്ചെടുത്തു. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇറക്കുമതി ചെയ്ത മദ്യം സൂക്ഷിക്കാൻ ഹവല്ലിയിൽ രണ്ട് ട്രക്കുകൾ ഉപയോഗിച്ചിരുന്നതായും പ്രതി വ്യക്തമാക്കി. തുടർന്നുള്ള പരിശോധനയിൽ മദ്യം അടങ്ങിയ പെട്ടികൾ കണ്ടെത്തുകയായിരുന്നു. നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR